2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റഷ്യയില്‍ സര്‍വകലാശാല ക്യാംപസില്‍ വെടിവെയ്പ് : എട്ട് മരണം

 

മോസ്‌കോ : റഷ്യയിലെ പെം സര്‍വകലാശാലയുടെ ക്യാംപസില്‍ അജ്ഞാതന്റെ വെടിവെയ്പില്‍ എട്ട് പേര്‍ പേര്‍ മരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പാഞ്ഞെത്തിയ അക്രമി വെടിയുതിര്‍ത്തതോടെ വിദ്യാര്‍ത്ഥികള്‍ ജനാലകളിലൂടെയും പുറത്തേയ്ക്ക് ചാടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. കുറേ ആളുകള്‍ക്ക് ഇങ്ങനെയും പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അറിയുന്നത്. റ അക്രമി പെം സര്‍വകലാശാലയിലെ തന്നെ വിദ്യാര്‍ത്ഥിയാണെന്ന പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിന് സ്ഥിരീകരണമില്ല. വെടിയുതിര്‍ത്തതിന് ശേഷം അക്രമി ജനല്‍ വഴി പുറത്തേക്ക് ചാടുന്നതിനിടെ പ്രതിയെ സ്ഥലത്തെത്തിയ പൊലിസ് പിടികൂടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.