2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇറാഖിലെ ബാഗ്‌ദാദിൽ ചാവേർ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു

      ബാഗ്‌ദാദ്‌: ഇറാഖിലെ ബാഗ്‌ദാദിൽ മാർക്കറ്റിൽ ചാവേർ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. ബാഗ്ദാദിലെ തയാറാൻ സ്ക്വയറിലാണ് വ്യാഴാഴ്ച്ച ആക്രമണമുണ്ടായത്. ഇറാഖിൽ മൂന്ന് വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ ചാവേർ ആക്രമണമാണിത്. ഐ എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. സംഭവത്തിൽ 110 ആളുകൾക്ക് പരിക്കേറ്റതായും ആരോഗ്യ പ്രവർത്തകർ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി.

     വയറിൽ ബോംബ് ഘടിപ്പിച്ച ചാവേറിൽ ഒരാൾ വയറുവേദനിക്കുന്നുവെന്ന് പറഞ്ഞ് മാർക്കറ്റിൽ വീണതോടെ സഹായത്തിനായി ആളുകൾ കൂടിയ സമയത്ത് ഡിറ്റണേറ്ററിൽ അമർത്തുകയായിരുന്നു. ഇതോടെ ഇവിടെ കൂടിയവർ ചിന്നിച്ചിതറി. 2018 ൽ 27 പേരുടെ മരണത്തിടയാക്കിയ അതെ മാർക്കറ്റിൽ തന്നെയാണ് ഇന്നലെയും സ്‌ഫോടനം നടന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.