വരുന്ന ദിവസങ്ങളില്‍ ഭൂമിയുടെ സമീപത്ത് കൂടി ധാരാളം ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. ഇക്കഴിഞ്ഞ ആറിന് കൂട്ടത്തിലെ ആദ്യ ഛിന്നഗ്രഹം ഭൂമിക്ക് 51 ലക്ഷം കിലോമീറ്റര്‍ അകലത്ത് കൂടി കടന്നുപോയിരുന്നു.59 അടി നീളം വരുന്ന ഈ വസ്തുവിന് ഏകദേശം 40,000 കിലോമീറ്ററായിരുന്നു വേഗത. എന്നാല്‍ ഭൂമിക്ക് സമീപത്ത് കൂടി കടന്നു പോയാലും ഇവ ഭൂമിക്ക് ദോഷകരമല്ലെന്നാണ് നാസയുടെ റിപ്പോര്‍ട്ടുകള്‍. 25 നിലക്കെട്ടിടത്തിന്റെ വലിപ്പമുളള കൂട്ടത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹം സെപ്റ്റംബര്‍ എട്ടിനാണ് ഭൂമിക്ക് സമീപത്ത് കൂടി കടന്നുപോകുന്നത്. ഭൂമിക്ക് 40 ലക്ഷം കിലോമീറ്റര്‍ അടത്തുകൂടി വരെ കടന്നുപോകുന്ന ഈ ഛിന്നഗ്രഹത്തിന് 27327 കിലോമീറ്ററാണ് വേഗത.
2020 ജിഇ എന്നറിയപ്പെടുന്ന ഛിന്നഗ്രഹവും സെപ്റ്റംബര്‍ എട്ടിനാണ് ഭൂമിക്ക് സമീപത്തേക്ക് എത്തുന്നത്. 26 അടി വീതിയുള്ള ഈ ഛിന്നഗ്രഹം ഭൂമിക്ക് 57 ലക്ഷം കിലോമീറ്റര്‍ വരെ അടുത്തെത്തും. ഛിന്നഗ്രഹങ്ങളുടെ സാധാരണ വേഗത പരിഗണിക്കുമ്പോള്‍ ഈ ഛിന്നഗ്രഹത്തിന്‌റെ വേഗം കുറവാണ്. മണിക്കൂറില്‍ 5211 കിലോമീറ്ററാണ് ഇതിന്റെ വേഗം.മറ്റൊരു ഛിന്നഗ്രഹമായ 2023 ക്യുഎഫ്6 സെപ്റ്റംബര്‍ പത്തിന് ഭൂമിക്കു സമീപത്തുകൂടി കടന്നുപോകും.
ഒരു വിമാനത്തിന്‌റെ അത്രയും വലുപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് 68 അടിയാണ് വീതി. മണിക്കൂറില്‍ 37,762 കിലോമീറ്ററില്‍ പോകുന്ന ഈ ഛിന്നഗ്രഹം ഭൂമിക്ക് 26 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടിയാണ് കടന്നുപോകുന്നത്.കൂട്ടത്തില്‍ ഏറ്റവും അവസാനം ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുന്ന ഛിന്നഗ്രഹം സെപ്റ്റംബര്‍ 12ന് ഭൂമിക്ക് 42 ലക്ഷം കിലോമീറ്റര്‍ അടുത്ത് കൂടിയാണ് സഞ്ചരിക്കുന്നത്. മണിക്കൂറില്‍ 36109 കിലോമീറ്ററാണ് ഇതിന്റെ വേഗം.
Content Highlights:asteroid to pass near earth
Comments are closed for this post.