2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

നടുത്തളത്തില്‍ അഞ്ച് യു.ഡി.എഫ് എം.എല്‍.എമാരുടെ സത്യാഗ്രഹം; നിയമസഭ ഇന്നും പ്രക്ഷുബ്ദം

  • ഇതെവിടുത്തെ സമരമെന്ന് ഭരണപക്ഷം

 

തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സഭ നിരന്തരം തടസപ്പെട്ടിടും സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാത്തതിലും പ്രതിപക്ഷ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലും പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ നടുത്തളത്തില്‍ സത്യാഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അന്‍വര്‍ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്‌റഫ് എന്നിവരാണ് സഭയില്‍ ഇന്ന് മുതല്‍ സത്യഗ്രഹമിരിക്കുന്നത്.

എന്നാല്‍ സഭാ ടിവി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല. നടുത്തളത്തില്‍ ഇരുന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. സര്‍ക്കാരിന് ധിക്കാരമാണെന്നും സഭാ നടപടികളോട് സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം, നടുത്തളത്തില്‍ സത്യഗ്രഹ പ്രഖ്യാപനം ചട്ടവിരുദ്ധമാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. സഭയുടെ നടുത്തളത്തില്‍ സമാന്തരസഭ സംഘടിപ്പിച്ചു എന്ന കുറ്റം പ്രധാനപ്രശ്‌നമായി നിലനില്‍ക്കവെ, സത്യാഗ്രഹം പ്രഖ്യാപിച്ചത് സഭയുടെ നടത്തിപ്പിനോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ റൂളിംങിനെതിരായി സമരം ചെയ്യുന്ന പ്രതിപക്ഷം സഭയെ അവഹേളിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കാര്‍മികത്വത്തിലാണിത് നടക്കുന്നത്. വിഷയത്തില്‍ സ്പീക്കറുടെ തീര്‍പ്പ് വേണമെന്നും എം.ബി രാജേഷ് ആവശ്യപ്പെട്ടു.

സഭാധ്യക്ഷന്‍ പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയപ്പോള്‍, വിളിച്ചിട്ട് വന്നില്ലെന്ന് സ്പീക്കര്‍ മറുപടി നല്‍കി. ലോക്‌സഭയില്‍ പോലും സഭ നിര്‍ത്തിവച്ച് പ്രതിപക്ഷവുമായി ചര്‍ച്ച നടത്താറുണ്ട്. അങ്ങനെയൊന്ന് ഇവിടെയുണ്ടായിട്ടില്ല. സഭ നിര്‍ത്തിവെച്ച് പ്രതിപക്ഷത്തിന്റെ പ്രശ്‌നമെന്താണെന്ന് സഭാധ്യക്ഷന്‍ സംസാരിക്കാത്തതെന്താണ്. കൂടിയാലോചന വേണ്ടെ, എന്തുകൊണ്ടാണ് ചര്‍ച്ചയില്ലാത്തതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

സഭ നടക്കുന്ന സമയത്ത് സമാന്തര സഭ നടത്തിയതിനെതിരെ സ്പീക്കര്‍ ഇന്നലെ റൂളിങ് നടത്തിയിരുന്നു. നടപടി സഭയുടെ അന്തസിന് ചേര്‍ന്നതല്ലെന്നും മേലില്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു സ്പീക്കറുടെ റൂളിങ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.