2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണ്ഡലാതിര്‍ത്തി പുനര്‍നിര്‍ണയിക്കണം; ജമ്മു കശ്മീരില്‍ 2021 വരെ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ 2021 വരെ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നുള്ള വൃത്തങ്ങള്‍. മണ്ഡലാതിര്‍ത്തി പുനര്‍നിര്‍ണയം അടക്കമുള്ള കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് വൈകാനുള്ള കാരണങ്ങളായി കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നത്.

മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനുള്ള നടപടി നവംബറില്‍ മാത്രമേ തുടങ്ങുകയുള്ളൂ. ഇതു പൂര്‍ത്തിയാക്കുന്നതിന് കുറഞ്ഞത് 14 മാസമെങ്കിലും വേണ്ടിവരും.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നതനുസരിച്ച് മാത്രമേ നടപടിക്രമങ്ങള്‍ ആരംഭിക്കാനും സാധിക്കുകയുള്ളൂ. ഒക്ടോബര്‍ 31 ഓടെ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.

ജമ്മു കശ്മീരിനെ വിഭജിച്ച നടപടി ഭരണഘടനാപരമായി പ്രാബല്യത്തില്‍ വരണമെങ്കില്‍ ഒക്ടോബര്‍ 31 വരെ കാത്തിരിക്കണം. അതുകഴിഞ്ഞ് മാത്രമേ മണ്ഡല അതിര്‍ത്തി പുനര്‍നിര്‍നിര്‍ണ്ണയം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കാന്‍ സാധിക്കുകയുള്ളൂ. കത്ത് ലഭിച്ചാലും സബ്കമ്മിറ്റികള്‍ രൂപീകരിക്കുക, സമയക്രമം തീരുമാനിക്കുക എന്നിവയ്ക്കുള്ള ഒരുമാസമെങ്കിലും കഴിഞ്ഞ് മാത്രമേ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രക്രിയ ആരംഭിക്കാന്‍ സാധിക്കൂ.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് മെഹബൂബ മുഫ്തിയുടെ നേതത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ബദല്‍ സര്‍ക്കാര്‍ രൂപീകരണസാധ്യതകള്‍ ഇല്ലാതായെന്ന് പറഞ്ഞ് നവംബറില്‍ സഭ പിരിച്ചുവിടുകയും ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞ ശേഷമുള്ള തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ജമ്മു കശ്മീരിന് സംസ്ഥാന പദവിയില്ലെങ്കിലും അസംബ്ലിയുണ്ടാവും. ലഡാക്ക് സ്വതന്ത്ര കേന്ദ്രഭരണ പ്രദേശമായതോടെ അതൊഴിവാക്കി ആയിരിക്കും മണ്ഡലങ്ങളും പുനര്‍നിര്‍ണയം ഉണ്ടാവുക.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.