
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ട് പ്രചാരണ ജാഥകള്‍ നടത്താന്‍ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. ഫെബ്രുവരി 13 ന് കാസര്‍കോട് നിന്നും 14 എറണാകുളത്തുനിന്നും ജാഥകള്‍ ആരംഭിക്കും. ഫെബ്രുവരി 26 തൃശൂരും തിരുവനന്തപുരത്തുമായി രണ്ട് ജാഥകളും സമാപിക്കും.
ജാഥകളുടെ പ്രചാരണത്തിനായി എല്‍ഡിഎഫ് യോഗങ്ങള്‍ ചേരും ജില്ലാതല എല്‍ഡിഎഫ് യോഗങ്ങള്‍ ജനുവരി 28,29 തിയ്യതികളില്‍ ചേരും. അസംബ്ലി മണ്ഡലങ്ങളില്‍ യോഗങ്ങള്‍ ജനുവരി 30,31 തിയ്യതികളില്‍ ചേരും.
ഫെബ്രുവരി 1 മുതല്‍ 5 വരെ തീയതികളില്‍ പഞ്ചായത്ത്- ബൂത്ത് തല എല്‍ഡിഎഫ് യോഗം സംഘടിപ്പിക്കും. ജാഥാ സ്വീകരണം എല്ലാ നിയമോജകമണ്ഡലം കേന്ദ്രത്തിലുമാണ് സംഘടിപ്പിക്കുന്നത്.
അതിന്റെ ഭാഗമായി എല്‍ഡിഎഫ് ബൂത്ത് കമ്മറ്റികള്‍ 3 ദിവസം ബൂത്ത് പരിധിയിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തണം. ഒരു ദിവസത്തെ വിളംബര പരിപാടികളും ജാഥാ സ്വീകരത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
എല്ലാ വിഭാഗം ആളുകളേയും ജാഥയുടെ സ്വീകരണ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധിക്കണമെന്ന് തീരുമാനിച്ചു. എല്‍ഡിഎഫ് മാനുഫെസ്റ്റോ തയ്യാറാക്കാനും തീരുമാനിച്ചതായി വിജയരാഘവന് മാധ്യമങ്ങളോട് വ്യക്തമാക്കി.