2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജ്ഞാനപീഠം പുരസ്‌കാരം പ്രഖ്യാപിച്ചു; നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും പുരസ്‌കാരം

   

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തേയും ഇത്തവണത്തേയും ജ്ഞാനപീഠം പുരസ്‌കാരം പ്രഖ്യാപിച്ചു.56-ാമത് ജ്ഞാനപീഠ പുരസ്കാരത്തിന് അസമീസ് സാഹിത്യകാരൻ നീൽമണി ഫൂക്കൻ അർഹനായി. ഈ വർഷത്തെ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരം കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്കാണ്.

സൂര്യ ഹേനു നമി ആഹെ ഈ നൊടിയേടി, ഗുലാപി ജാമൂർ ലഗ്ന, കൊബി എന്നിവയാണ് ഫൂക്കന്റെ പ്രധാന കൃതികൾ. കൊബിത സമാഹാരത്തിന് 1981ലെ അസമീസ് സാഹിത്യ പുരസ്‌കാരം ലഭിച്ചിരുന്നു. 1990ൽ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഗോവയിലെ പ്രമുഖ കഥാകൃത്താണ് ദാമോദർ മോസോ. സൂദ്, കാർമെലിൻ, സുനാമി സിമോൺ, ഗാഥോൺ, സഗ്രാന്ന എന്നിവയാണ് മൗസോയുടെ പ്രധാന കൃതികൾ. കാർമെലിൻ നോവലിന് 1983ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. സുനാമി സിമോണിന് 2011ൽ വിശ്വ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചു. സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.