2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അസം പൗരത്വപ്പട്ടിക: പുറത്താക്കപ്പെട്ടവര്‍ക്കുള്ള റിജക്ഷന്‍ സ്ലിപ്പുകള്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യും

 

ന്യൂഡല്‍ഹി: അസം പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കുള്ള റിജക്്ഷന്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യുന്ന നടപടി ഈ മാസം 20ന് ആരംഭിക്കും. പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കാത്ത നാലു ലക്ഷം പേര്‍ക്കും റിജക്്ഷന്‍ സ്ലിപ്പുകള്‍ നല്‍കും. സ്ലിപ്പുകള്‍ കൈപ്പറ്റുന്നതോടെ പുറത്താക്കപ്പെട്ടവര്‍ക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെ സമീപിക്കാം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അന്തിമ പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇതുവരെ റിജക്ഷന്‍ സ്ലിപ്പുകള്‍ വിതരണം ചെയ്തിരുന്നില്ല.

പൗരത്വപ്പട്ടികയില്‍ നിന്ന് എന്തുകൊണ്ട് പുറത്താക്കിയെന്ന് സ്ലിപ്പുകളില്‍ രേഖപ്പെടുത്തിയിരിക്കണം. പലരെയും പുറത്താക്കിയതിനു കാരണം കണ്ടെത്താന്‍ അധികൃതര്‍ക്കു കഴിയാതെപോയതോടെയാണ് സ്ലിപ്പുകള്‍ നല്‍കുന്നതു വൈകിയത്. അതോടൊപ്പം അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി പേരെ പിന്നീട് പട്ടികയില്‍ നിന്ന് പുറത്താക്കിയിട്ടുമുണ്ട്. ഇവരെ ഒഴിവാക്കിയതിന് എഴുതേണ്ട കാരണം കണ്ടെത്താനും അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് രജിസ്ട്രാര്‍ ജനറലിന്റെ ഉപദേശം തേടിയ ശേഷാണ് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നത്.

3,11,21,004 പേരാണ് അസം പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍. 19,06,657 പേര്‍ പുറത്തായി. നാലു ലക്ഷം പേര്‍ അപേക്ഷ നല്‍കിയിരുന്നില്ല. ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ അപ്പീല്‍ തള്ളിയാല്‍ വൈകാതെ ഇവരെ ഡിറ്റന്‍ഷന്‍ ക്യാംപുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിക്കും. ഇതില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ പൗരത്വം നേടാനാവും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.