2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഹര്‍മന്‍ പ്രീത് സിങ്ങും ലവ്‌ലിനയും ഇന്ത്യന്‍ പതാകയേന്തും

  • 40 കായികവിഭാഗങ്ങളിലായി 481 മത്സരങ്ങള്‍
  • ഉദ്ഘാടനം വൈകിട്ട് അഞ്ചിന്

ഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഹര്‍മന്‍ പ്രീത് സിങ്ങും ലവ്‌ലിനയും ഇന്ത്യന്‍ പതാകയേന്തും

   

ഹാങ്ചൗ: 19ാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് ചൈനയിലെ ഹാങ്ചൗവില്‍ തുടക്കമാകും. വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടനം പ്രമാണിച്ച് ഇന്ന് ഉച്ചവരെ മാത്രമേ മത്സരങ്ങളുള്ളൂ. ഗെയിംസിലെ ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, തുഴച്ചില്‍, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു.

വിവിധ വിഭാഗങ്ങളിലായി 655 കായികതാരങ്ങളാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. മറ്റു ഒഫിഷ്യല്‍സ്, കോച്ചുമാര്‍ എന്നിവരുള്‍പ്പെടെ 921 പേരടങ്ങുന്ന സംഘമാണ് ചൈനയിലെത്തിയിട്ടുള്ളത്. ആദ്യമായാണ് ഇന്ത്യ ഇത്രയും വലിയ സംഘത്തെ ഏഷ്യന്‍ ഗെയിംസിന് അയയ്ക്കുന്നത്. കൂടുതല്‍ മെഡല്‍ക്കൊയ്ത്ത് നടത്തുകയാണ് ലക്ഷ്യം. ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള ഷൂട്ടിങ് മത്സരങ്ങള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്.

ഇത്തവണ ക്രിക്കറ്റിലും ഫുട്‌ബോളിലും ഇന്ത്യ മത്സരിക്കുന്നുണ്ട്. വനിതാ ക്രിക്കറ്റില്‍ സെമിഫൈനലില്‍ പ്രവേശിച്ച ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് മത്സരം 27നാണ് തുടങ്ങുന്നത്. ഫുട്‌ബോളിലും പുരുഷ, വനിതാ വിഭാഗത്തില്‍ ഇന്ത്യ കളത്തിലിറങ്ങിക്കഴിഞ്ഞു. പുരുഷ ഫുട്‌ബോളില്‍ ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. വനിതാ ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ചൈനീസ് തായ്‌പെയിയോട് പരാജയപ്പെട്ടിരുന്നു. ഇന്ന് ഇന്ത്യക്ക് ടേബിള്‍ ടെന്നീസില്‍ മാത്രമാണ് മത്സരങ്ങളുള്ളത്. ഇന്ത്യയുടെ ഉറപ്പായ മെഡല്‍ പ്രതീക്ഷകളായ ഗുസ്തി താരങ്ങളായ വിനേഷ് ഫൊഗട്ട്, രവി ദഹിയ, സ്പ്രിന്റ് റാണി ഹിമ ദാസ്, ഷൂട്ടിങ് താരം സൗരഭ് ചൗധരി, ജിംനാസ്റ്റിക് താരം ദീപ കര്‍മാകര്‍ എന്നിവര്‍ ഇത്തവണ ഇല്ലാത്തത് തിരിച്ചടിയാകും. ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിങ്ങും ഗുസ്തി താരം ലവ്‌ലിന ബോര്‍ഗോഹെയിമും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തും. ഗെയിംസ് ഒക്ടോബര്‍ എട്ടിന് സമാപിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.