ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടിങ് കരുത്തരുടെ മെഡല്‍വേട്ട തുടരുന്നു. ഏഷ്യന്‍ കായിക മേളയുടെ അഞ്ചാം ദിവസം സുവര്‍ണത്തിളക്കമാണ് സറബ്‌ജോത് സിംഗ്, അര്‍ജുന്‍ സിംഗ് ചീമ, ശിവ നര്‍വാള്‍ സംഘമാണ് ഇന്ത്യയ്ക്ക് അഭിമാനമായത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യന്‍ സംഘത്തിന്റെ നേട്ടം.
1734 പോയിന്റോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടിയത്.
വുഷുവില്‍ ഇന്ത്യയുടെ റോഷ്ബിന വെള്ളി മെഡല്‍ നേടി. 60 കിലോ വനിതാ വിഭാഗത്തില്‍ താരം ഫൈനലില്‍ പരാജയപ്പെട്ടു. 2018 ഏഷ്യന്‍ ഗെയിംസില്‍ താരം വെങ്കലം നേടിയിരുന്നു.
Comments are closed for this post.