ദുബൈ: ഏഷ്യാകപ്പിലെ ആവേശകരമായ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇന്ന് ദുബൈയില്‍ നടക്കും.
മത്സരം യു.എ.ഇ സമയം വൈകീട്ട് 6 മണിക്കാണ് ആരംഭിക്കുക. ഗ്രൂപ്പ് എയില്‍ പാകിസ്താനെ കൂടാതെ ഹോങ്കോംഗും മത്സരിക്കുന്നുണ്ട്. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സൂപ്പര്‍ ഫോറിലേക്ക്
യോഗ്യത നേടുക. സൂപ്പര്‍ ഫോറിലെത്തുന്ന നാല് ടീമുകള്‍ വീണ്ടും നേര്‍ക്കുനേര്‍ വരുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് കളിക്കുക.
കഴിഞ്ഞ ടി-20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്.
Comments are closed for this post.