ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പാകിസ്ഥാനിൽ നടക്കില്ലെന്ന് ഉറപ്പായി. പാകിസ്ഥാനിൽ നടക്കുന്ന ടൂർണമെന്റിൽ കളിക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ് പകരം വേദിയെക്കുറിച്ച് ആലോചന നടക്കുന്നത്. യു.എ.ഇയാണ് പകരം വേദിയായി പരിഗണിക്കുന്നത്.
ഇക്കാര്യത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷായും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാംല സേത്തിയും ബഹ്റൈനിൽ പ്രാഥമിക ചർച്ച നടത്തി. മാർച്ചിൽ അന്തിമ തീരുമാനമുണ്ടാവും.
ഈ വർഷം സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് മത്സരങ്ങൾ തുടങ്ങുക. കാണികളെയും പരസ്യവും ആകർഷിക്കുന്ന വലിയ ഘടകം എന്ന നിലയിലാണ് ഇന്ത്യൻ അഭിപ്രായത്തിന് ഐസിസി ഏറെ വില കൽപ്പിക്കുന്നത്. ഇന്ത്യ പിന്മാറിയാൽ അത് ടൂർണമെന്റിന്റെ നടത്തിപ്പിനെ തന്നെ ബാധിക്കും.
Comments are closed for this post.