2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ധോണിക്ക് ഇനിയും ഏഴോ, എട്ടോ ഐ.പി.എല്‍ സീസണ്‍ കൂടി കളിക്കാം; വെളിപ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ താരം

ഐ.പി.എല്ലില്‍ മത്സരങ്ങള്‍ ആവേശപൂര്‍വം പുരോഗമിക്കുമ്പോള്‍ നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സാണ്.പതിനാറാം ഐ.പി.എല്‍ സീസണ്‍ ചില സൂപ്പര്‍ താരങ്ങളുടെ അവസാന ഐ.പി.എല്‍ സീസണ്‍ കൂടിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍ ഇന്ത്യന്‍ താരവും രണ്ട് ലോകകപ്പുകള്‍ രാജ്യത്തിനായി നേടിതന്ന താരവുമായ എം.എസ് ധോണിയാണ് ഈ ഐ.പി.എല്‍ സീസണോടെ വിരമിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രധാന താരം.

എന്നാല്‍ ധോണി ഉടന്‍ വിരമിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും താരം ഇനി ഏഴോ, എട്ടോ ഐ.പി.എല്‍ സീസണ്‍ കൂടി കളിക്കണമെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ആര്‍.അശ്വിന്‍.
ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ചര്‍ച്ചകളില്‍ ഒരു ചാനലില്‍ സംസാരിക്കവെയായിരുന്നു ധോണി ഇനിയും ഐ.പി.എല്‍ കളിക്കണമെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടത്.

‘ധോണി കൂടുതല്‍ സ്‌ട്രോങ്ങായിക്കൊണ്ടിരിക്കുകയാണ്. അദേഹം ട്രാക്ടര്‍ ഓടിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നത് കൊണ്ട് ഫിസിക്കലി വളരെയധികം ഫിറ്റാണ്.അദേഹത്തിന്റെ ബൈക്കപ്‌സൊക്കെ വളരെയധികം സ്‌ട്രോങ്ങാണ്. ഇത് ധോണിയുടെ അവസാന ഐ.പി.എല്ലാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അദേഹത്തിന് വളരെ എളുപ്പത്തില്‍ ഇനിയും മൂന്ന് നാല് ഐ.പി.എല്‍ കൂടി കളിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. വേണമെങ്കില്‍ ഏഴോ, എട്ടോ സീസണ്‍ കൂടി കളിക്കാം,’ അശ്വിന്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാംഗഌരിനെ എട്ട് റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ 18ന് ഹൈദരാബാദും മുംബൈയും തമ്മിലാണ് ഐ.പി.എല്ലിലെ അടുത്ത മത്സരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.