2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗുരുതര മലിനീകരണം നേരിടുന്നു : അഷ്ടമുടിക്കായലിന്റെ ജല ഗുണനിലവാരം സംബന്ധിച്ച റിപ്പോർട്ട് സഭയിൽ വെച്ചു

   

തിരുവനന്തപുരം : കേരളത്തിലെ 3 റംസാർ സൈറ്റുകളിൽ ഒന്നായ അഷ്ടമുടിക്കായൽ അതീവ ഗുരുതര മലിനീകരണവും കായൽ കൈയേറ്റം, മണലൂറ്റ് എന്നിവ നേരിടുന്നതായി നിയമസഭാ പരിസ്ഥിതി സമിതി റിപ്പോർട്ട്. അഷ്ടമുടിക്കായലിലെ ഉയർന്ന മലിനീകരണ നിരക്ക് നഗരവാസികളുടെ ആരോഗ്യത്തിന് ഭീഷണിയായതിനെ തുടർന്ന് തണ്ണീർത്തടത്തിന്റെ സംരക്ഷണം സംബന്ധിച്ചും, കൊല്ലം കോർപ്പറേഷനിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളും വ്യവസായവാണിജ്യ സ്ഥാപനങ്ങളും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള ഖരദ്രവ മാലിന്യങ്ങൾ കൊല്ലം തോട് വഴി കായലിലേക്ക് ഒഴുക്കുന്നതിനെതിരെയും വ്യാപക പരാതികൾ സമിതിക്ക് ലഭിച്ചിരുന്നു.

കായലിന് സമീപത്തെ വീടുകളിൽ നിന്നും ഹൗസ് ബോട്ടുകളിൽ നിന്നുമുള്ള മാലിന്യ നിക്ഷേപം, മേഖലകളിലെ വൻതോതിലുള്ള കായൽ കൈയേറ്റം, മണലൂറ്റ് എന്നിവ സംബന്ധിച്ചും നിരവധി പരാതികൾ ലഭിച്ചു. അഷ്ടമുടിക്കായലിന്റെ സമീപ പ്രദേശങ്ങളെ കായൽ ജലത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി വിവിധ ശ്രേണികളായി തരംതിരിക്കുകയും പ്രസ്തുത വിവരങ്ങൾ പ്രതിമാസം പൊതുജനങ്ങളുടെ അറിവില്ലായി പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നമെന്ന് സമിതി സഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. മഴക്കാലത്തിന് മുൻപ്, മഴക്കാലം, മഴക്കാലത്തിന് ശേഷം എന്നീ കാലയളവിലെയും കായൽ ജലത്തിന്റെ ഗുണനിലവാരം വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി താരതമ്യം ചെയ്ത് ആവശ്യമായ തുടർ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

അഷ്ടമുടികായലിന്റെ പരിപാലനത്തിനും ലാൻഡ് മാനേജ്‌മെന്റ് അതോറി വെറ്റ് ലാൻഡ് രൂപീകരിക്കണം. കായൽ സംരക്ഷണ പദ്ധതികൾക്കായി വിവി വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി മാസം വിലയിരുത്തുന്നതിനും കായൽ മേഖലയിലെ സ്വാഭാവിക ആവാസവ്യവസ്ഥക കോട്ടം വരുന്ന സാഹചര്യങ്ങൾ പരിശോധിച്ച് ആയവ പരിഹരിക്കുന്നതിനുമായ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണം. മാലിന്യ സംസ്‌കരണത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കണമെന്നും ഗാർഹിക അറവുശാല ഹൗസ് ബോട്ട് മാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയവ കായലിൽ തള്ളുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തുകയും ചെയ്യണം. അഷ്ടമുടികായലിലേയ്ക്ക് തുറന്നുവച്ചിരിക്കുന്ന സ്വീവേജ് പൈപ്പുകൾ മാറ്റി പ്രസ്തുത ഭാഗങ്ങളിൽ പോർട്ടബിൾ സെപ്റ്റിക്ക് ടാങ്കുകൾ സ്ഥാപിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് നടപടി സ്വീകരിക്കണമെന്നും സമിതി റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.