2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

22 കാരിയുടെ ആത്മഹത്യക്കു കാരണം വഴിവിട്ട ജീവിതത്തിന്റെ സമ്മര്‍ദം; അശ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

  • ജീവിതം ഒന്നേയുളളു, ആത്മഹത്യകൊണ്ട് അവസാനിപ്പിക്കുമ്പോള്‍ ഇല്ലാതാക്കുന്നത്
    നമ്മളെ ഇതുവരെ എത്തിച്ചമാതാപിതാക്കളെയും അവരുടെ സ്വപ്‌നങ്ങളെയുമാണ്.

ദുബൈ: കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ച മൂന്ന് മൃതദേഹങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകനായ അശ്‌റഫ് താമരശ്ശേരി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറല്‍.

 

അശ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്നലെ മൂന്ന് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.അതില്‍ 22 വയസ്സ് പ്രായമുളള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്തിയത്.ഒരു സ്വകാരൃ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു.കഴിഞ്ഞ കുറെ ദിവസങ്ങളായി അവള്‍ അസ്വസ്തത ആയിരുന്നുവെന്ന് കൂടെ താമസിക്കുന്ന വര്‍ പറയുന്നു.ഒരു വര്‍ഷം മുമ്പാണ് കേരളത്തിലെ ഒയു മലയോര ഗ്രാമത്തില്‍ നിന്നും ദീപ നഴ്‌സായി ജോലി ആരംഭിക്കുന്നത്.

തുടക്കത്തില്‍ അവള്‍ ജനിച്ച കുഗ്രാമത്തിന്റെ കുലീനതയും, അടക്കവും,ഒതുക്കവും നിറഞ്ഞ ജീവിത രീതിയായിരുന്നു ദീപയുടെത്.പതുക്കെ പതുക്കെ അവള്‍ modern life tsyle ലേക്ക് വഴി മാറുകയായിരുന്നു.പുതിയ പുതിയ സൗഹൃദങ്ങള്‍,അതിരുവിട്ട ബന്ധങ്ങള്‍ അവളെ തേടി വരുവാന്‍ തുടങ്ങി. റൂമില്‍ താമസിക്കുന്ന സീനിയറായ കുട്ടികള്‍ ദീപയെ കുറിച്ച് ഓര്‍ക്കുന്നു. Roomates ന്റെ ഉപദേശങ്ങള്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.അതിനാല്‍ തന്നെ അവളുടെ മറ്റ് കാര്യങ്ങളെ കുറിച്ച് ആര്‍ക്കും അറിയില്ല.

കഴിഞ്ഞ 2 മാസക്കാലമായി വല്ലാത്ത മാനസിക സമര്‍ദ്ധം അവളെ അലട്ടുകായിരുന്നു. മറ്റുളളവരില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ഇത് ധാരാളമായിരുന്നു.
ആരും റൂമില്‍ ഇല്ലാതെയിരു സമയം നോക്കി റൂമിലെ ഫാനില്‍ കെട്ടി തൂങ്ങി ജീവിതം അവസാനിക്കുകയായിരുന്നു.
ജീലിതം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ച് നടുമ്പോള്‍,Better life ലേക്ക് നമ്മള്‍ എത്തിചേരുമ്പോള്‍ നമ്മുടെ ജീവിത ശൈലി മാറുന്നു. പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് അത് മനസ്സിലാകാതെ പലരീതിയിലുളള ചതികുഴികളിലേക്ക് വീഴുന്നു.

ഓര്‍ക്കുക ജീവിതം ഒന്നേയുളളു.അത് ആത്മഹതൃയെന്ന പ്രവണതയിലേക്ക് അവസാനിപ്പിക്കേണ്ടതല്ല.നമ്മളെ പഠിപ്പിച്ച് ഇതുവരെ എത്തിച്ച നമ്മുടെ മാതാപിതാക്കള്‍ അവരുടെ പ്രതീക്ഷകള്‍,സ്വപ്നങ്ങള്‍ എന്നിവയെയാണ് നമ്മള്‍ ഇല്ലാതാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.