2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘മൃതദേഹത്തിനൊപ്പം പോകുന്നവര്‍ക്ക് ടിക്കറ്റിന് ഭീമമായ തുക, മരിച്ചാലും തീരുന്നില്ല പ്രവാസിയുടെ ദുരിതം’ വിമാനക്കമ്പനികളുടെ കൊളളയിലേക്ക് സര്‍ക്കാര്‍ ശ്രദ്ധതിരിക്കണമെന്ന് അശ്‌റഫ് താമരശ്ശേരി

”മൃതദേഹത്തിനൊപ്പം പോകുന്നവര്‍ക്ക് ടിക്കറ്റിന് ഭീമമായ തുക, മരിച്ചാലും തീരുന്നില്ല പ്രവാസിയുടെ ദുരിതം’ വിമാനക്കമ്പനികളുടെ കൊളളയിലേക്ക് സര്‍ക്കാര്‍ ശ്രദ്ധതിരിക്കണമെന്ന് അശ്‌റഫ് താമരശ്ശേരി

ദുബൈ: ഗള്‍ഫില്‍ മരണപ്പെടുന്ന പ്രിയപ്പെട്ടവരുടെ മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങുന്നവരെ പോലും വിമാനക്കമ്പനികള്‍ കൊള്ളയടിക്കുകയാണെന്ന് തുറന്നടിച്ച് അശ്‌റഫ് താമരശ്ശേരി. മൃതദേഹവുമായി മടങ്ങുന്ന ബന്ധുക്കളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് കമ്പനികള്‍ ഈടാക്കുന്നത്. വിമാന കമ്പനികളുടെ കൊള്ള കാരണം മനുഷ്യര്‍ മരിച്ചാല്‍ പോലും ദുരിതമാവുകയാണ്- അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നമ്മുടെ അയല്‍ രാജ്യങ്ങള്‍ മൃതദേഹങ്ങള്‍ സൗജന്യമായി കൊണ്ട് പോകുമ്പോള്‍ നമ്മുടെ നാട്ടിലേക്ക് കൊണ്ട് പോകുന്ന മൃതദേഹങ്ങളുടെ കൂടെ പോകുന്ന കുടുംബങ്ങള്‍ക്ക് ലക്ഷങ്ങള്‍ കൂടി ചെലവഴിക്കേണ്ടി വരുന്നത് കൂനിന്മേല്‍ കുരു എന്ന അവസ്ഥ പോലെയാണ്- അദ്ദേഹം പറയുന്നു. മൃതദേഹത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് സൗജന്യമാക്കി കൊടുക്കുകയോ നിരക്ക് കുറച്ച് കൊടുക്കുകയോ ചെയ്യുന്ന സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചു. രണ്ട് പേരും സ്ത്രീകളായിരുന്നു. പ്രവാസ ലോകത്ത് വെച്ച് കുടുംബവുമായി ജീവിക്കുന്നവരില്‍ ഒരാള്‍ മരണപ്പെട്ടാല്‍ കുട്ടികളടക്കമുള്ള കുടുംബം കൂടെ പോകേണ്ടി വരും. സീസണ്‍ സമയത്ത് ഇത്തരത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ കൂടെ പോകുന്നവര്‍ക്ക് ടിക്കറ്റിന് നല്‍കേണ്ടി വരുന്നത് ഭീമമായ തുകയാണ്. ഇന്നലെ മരണപ്പെട്ടവരുടെ കൂടെ പോയവര്‍ക്ക് ഒരു ലക്ഷത്തിലധികം രൂപയോളമാണ് ടിക്കറ്റിന് വേണ്ടി മാത്രം ചെലവായത്. വിമാന കമ്പനികളുടെ കൊള്ള കാരണം മനുഷ്യര്‍ മരിച്ചാല്‍ പോലും ദുരിതമാവുകയാണ്. നമ്മുടെ അയല്‍ രാജ്യങ്ങള്‍ മൃതദേഹങ്ങള്‍ സൗജന്യമായി കൊണ്ട് പോകുമ്പോള്‍ നമ്മുടെ നാട്ടിലേക്ക് കൊണ്ട് പോകുന്ന മൃതദേഹങ്ങളുടെ കൂടെ പോകുന്ന കുടുംബങ്ങള്‍ക്ക് ലക്ഷങ്ങള്‍ കൂടി ചെലവഴിക്കേണ്ടി വരുന്നത് കൂനിന്മേല്‍ കുരു എന്ന അവസ്ഥ പോലെയാണ്.

‘മൃതദേഹത്തിനൊപ്പം പോകുന്നവര്‍ക്ക് ടിക്കറ്റിന് ഭീമമായ തുക, മരിച്ചാലും തീരുന്നില്ല പ്രവാസിയുടെ ദുരിതം’ വിമാനക്കമ്പനികളുടെ കൊളളയിലേക്ക് സര്‍ക്കാര്‍ ശ്രദ്ധതിരിക്കണമെന്ന് അശ്‌റഫ് താമരശ്ശേരി

മൃതദേഹത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് സൗജന്യമാക്കി കൊടുക്കുകയോ നിരക്ക് കുറച്ച് കൊടുക്കുകയോ ചെയ്യുന്ന സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ടതുണ്ട്. പ്രിയപ്പെട്ടവര്‍ മരണപ്പെട്ട സാഹചര്യത്തിലുണ്ടാകുന്ന മാനസികമായ ബുദ്ധിമുട്ടിനിടയില്‍ വലിയ സാമ്പത്തികമായ ബാധ്യതകള്‍ കൂടി ഏറ്റെടുക്കേണ്ടി വരുന്ന കുടുംബങ്ങളുടെ ദുരവസ്ഥ നിരന്തരം കാണേണ്ടി വരികയാണ്. വേനലവധി അടുത്ത് വരുന്നതോടെ ടിക്കറ്റ് നിരക്ക് അങ്ങേയറ്റം ഉയരുകയും ഇത്തരം ദുരവസ്ഥകള്‍ കൂടുകയും ചെയ്യും. പ്രവാസികളെ കാര്യമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ അധികാരികള്‍ മുഖവിലക്ക് എടുക്കുന്നില്ല എന്നത് ഏറെ ഖേദകരമാണ്. പ്രവാസികളുടെ ഇത്തരം ദുരവസ്ഥകളെ അഭിസംബോധന ചെയ്യാന്‍ പോലും ആരും മുന്നോട്ട് വരുന്നില്ല എന്നതും ഏറെ വേദനാജനകമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.