2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

രാജസ്ഥാനില്‍ ഗെഹലോട്ടും പൈലറ്റും പട്ടികയില്‍; 33 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

രാജസ്ഥാനില്‍ ഗെഹലോത്തും പൈലറ്റും പട്ടികയില്‍; 33 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ആകെ 33 പേരാണ് പട്ടികയിലുള്ളത്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും സച്ചിന്‍ പൈലറ്റും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

അശോക് ഗെഹ് ലോത്ത് സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്നും സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ നിന്നും മത്സരിക്കും.

രാജസ്ഥാന്‍ അസംബ്ലി സ്പീക്കര്‍ സി പി ജോഷി തന്റെ നാഥ്ദ്വാര നിയമസഭാ സീറ്റില്‍ മത്സരിക്കും, പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോതസ്ര ലച്ച്മംഗഢില്‍ നിന്ന് മത്സരിക്കും.

നവംബര്‍ 23 നാണ് രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിന് ജനവിധി അറിയാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.