ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എം.എല്‍.എമാരുമായി ഡല്‍ഹിയിലെത്തിയ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരവെ ശക്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. തനിക്കൊപ്പമുള്ള എം.എല്‍.എമാരെ ജയ്പൂരിലെ വസതിയില്‍ വിളിച്ചുകൂട്ടിയാണ് 30 എം.എല്‍.എമാര്‍ തന്നോടൊപ്പമെന്ന സച്ചിന്റെ വാദം തെറ്റാണെന്ന് ഗെലോട്ട് തെളിയിച്ചത്.
107 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 97 പേരും ജയ്പൂരില്‍ ഗെലോട്ട് വിളിച്ച യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പത്തില്‍ താഴെ പേര്‍ മാത്രമാണ് സച്ചിനൊപ്പമുള്ളതെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍, കോണ്‍ഗ്രസ് അവകാശപ്പെടുന്ന നമ്പര്‍ കള്ളമാണെന്നാണ് പൈലറ്റിന്റെ വിശ്വസ്തര്‍ പറയുന്നത്.
ാേബി.ജെ.പി മേധാവി ജെ പി നദ്ദയെ ഡല്‍ഹിയില്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തന്നെ, താന്‍ ബി.ജെ.പിയില്‍ ചേരുന്നില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. തന്റെ രാഷ്ട്രീയ ഇടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ അദ്ദേഹം ജ്യോതിരാദിത്യ സിന്ധ്യയുടെ വഴി സ്വീകരിക്കുമെന്ന അഭ്യൂഹത്തിന് പിന്നാലെയാണ് ഇത്.
Comments are closed for this post.