ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് സോണിയയുടെ വസതിയിലെത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കൂടി അന്തിമതീരുമാനമെടുക്കാനാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് സോണിയയുടെ നമ്പര്‍-10 ജനപഥിലെ വസതിയിലെത്തിയത്. ബുധനാഴ്ച രാത്രിയാണ് ഗെലോട്ട് ഡല്‍ഹിയിലെത്തിയത്.
അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ദ്വിഗ്‌വിജയ് സിങ് അറിയിച്ചു. പത്രിക വാങ്ങുന്നതിനാണ് എത്തിയതെന്ന് ദ്വിഗ്‌വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ശശി തരൂരും നാളെ പത്രിക സമര്‍പ്പിച്ചേക്കും. തരൂര്‍ ആദ്യദിനത്തില്‍ തന്നെ പത്രിക കൈപ്പറ്റിയിരുന്നു. ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി ഗെലോട്ട് മല്‍സരിക്കുമോയെന്ന് വൈകാതെ അറിയാനാവും.
Comments are closed for this post.