2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നാടിന് അഭിമാനമായി ആഷിഖ്, സിവില്‍ സര്‍വിസില്‍ 460ാം റാങ്ക്

പാലക്കാട്: സിവില്‍ സര്‍വിസ് റാങ്ക് ലിസ്റ്റില്‍ ഇടംനേടി നാടിന് അഭിമാനമായിരിക്കുകയാണ് ഒ.എസ് അഹമ്മദ് ആഷിഖ്. സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും ലക്ഷ്യബോധവും ചിട്ടയാര്‍ന്ന പഠന രീതിയുമാണ് ആഷിഖിന്റെ വിജയരഹസ്യം. 460ാം റാങ്കാണ് ആഷിഖ് കരസ്ഥമാക്കിയത്. കോഴിക്കോട് എന്‍.ഐ.ടിയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഐ.എ.എസ് പരീക്ഷാ പരിശീലനം നേടിയിരുന്നു. പത്താം ക്ലാസുവരെ വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസിലും പ്ലസ്ടുവിന് തൃശ്ശൂര്‍ സെന്റ് തോമസ് തോപ്പ് സ്‌കൂളിലുമാണ് പഠിച്ചത്. വടക്കാഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഒ.പി സലീം (നോട്ടറി) കൊലാഴി പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എം.എ ഹസീന ദമ്പദികളുടെ മകനും പരേതനായ മുന്‍ വ്യവസായി ഒറ്റപ്പാലം എന്‍.എം ബക്കറിന്റെ പേരക്കുട്ടിയുമാണ് ആഷിഖ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.