2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ.എസിനെ നരകത്തിലെ നായയോട് ഉപമിച്ച് അസദുദ്ധീന്‍ ഉവൈസി

 

 

ഹൈദരബാദ്: ഐ.എസ് പ്രവര്‍ത്തകര്‍ നരകത്തിലെ നായകളാണെന്ന് ഓള്‍ ഇന്ത്യ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ധീന്‍ ഉവൈസി എം.പി.

 

പ്രവാചക മണ്ണായ മദീനയിലേക്ക് ചാവേറുകളെ അയക്കാന്‍ ധൈര്യം കാണിച്ച ഐ.എസ് ചെകുത്താന്‍മാരുടെ സംഘമാണെന്നും ഹൈദരാബാദില്‍ മുസ്‌ലിം
സംഘടനകള്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെ ഉവൈസി പറഞ്ഞു.

 

ഐ.എസ് മുസ്‌ലിംകളുടെ മാത്രം ശത്രുക്കളല്ല. മുഴുവന്‍ മനുഷ്യ സമൂഹത്തിന്റെതാണ്. അവരെ ഇല്ലാതാക്കല്‍ നമ്മുടെ ഉത്തരവാദിത്തമാണ്. യഥാര്‍ത്ഥ മുസ്‌ലിമിന് മുന്നില്‍ അബൂബക്കര്‍ ബാഗ്ദാദി എത്തിയാല്‍ ഒന്നല്ല നൂറ് തുണ്ടമാക്കും. നാം ഇന്ത്യക്കാര്‍ മദീന അക്രമിച്ചവരെ ശക്തമായി എതിര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News