2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ട്വിറ്റർ ‘അഭിപ്രായ സ്വാതന്ത്ര്യ’ത്തെക്കുറിച്ച് പറഞ്ഞത് പിടിച്ചില്ല; ആളുകളെ ‘കൂ’വിലേക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: 1200 ഓളം അക്കൗണ്ടുകള്‍ നീക്കംചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സമ്മര്‍ദത്തിലായ ട്വിറ്ററിനു മേല്‍, കൂടുതല്‍ സമ്മര്‍ദവുമായി കേന്ദ്ര സര്‍ക്കാര്‍. ‘കൂ’ എന്ന ഇന്ത്യന്‍ ബ്ലോഗിങ് ആപ്പിനെ പരിചയപ്പെടുത്തി അതിലേക്ക് ആളുകളെ ക്ഷണിക്കുകയാണ് കേന്ദ്ര മന്ത്രിമാര്‍.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വിദ്വേഷകരവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് 1178 അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് നിര്‍ദേശിച്ചത്. എന്നാല്‍ ഉടനെ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിരുന്നില്ല. സമ്മര്‍ദത്തിനൊടുവില്‍ ചില അക്കൗണ്ടുകള്‍ നീക്കംചെയ്തു തുടങ്ങിയെങ്കിലും, അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന രീതിയില്‍ ബ്ലോഗെഴുതിയതോടെ ട്വിറ്ററിനെതിരെ കൂടുതല്‍ സമ്മര്‍ദം ചെലുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇന്ത്യയില്‍ മാത്രമായിരിക്കും ഈ അക്കൗണ്ടുകളില്‍ നിന്നുള്ള വിവരങ്ങള്‍ തല്‍ക്കാലമായി ലഭിക്കാത്തതെന്നും ഇന്ത്യയ്ക്ക് പുറത്ത് ഇവയെല്ലാം ലഭിക്കുമെന്നും കൂടി ട്വിറ്റര്‍ അറിയിച്ചിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ട്വിറ്ററിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍, കൂ എന്ന സമാനമായ ആപ്പ് പ്രചരിപ്പിക്കുന്നത്.

ട്വിറ്ററില്‍ നിന്ന് കിട്ടിയ പ്രതികരണം പോരെന്നും വൈകാതെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം അറിയിക്കുമെന്നും ഐ.ടി ആന്റ് ഇലക്ട്രോണിക്‌സ് മന്ത്രാലയം ‘കൂ’വില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

മന്ത്രിമാര്‍ മാത്രമല്ല, ഡല്‍ഹി പൊലിസും ചില വകുപ്പുകളും ‘കൂ’വിലേക്ക് മാറാന്‍ ആളുകളോട് ആഹ്വാനം ചെയ്യുന്നുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.