
ന്യൂഡല്‍ഹി : കടുത്ത വില്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഓഹരി സൂചിക കൂപ്പുകുത്തി. സെന്‍സെക്സ് 1,066 പോയിന്റ് കുറഞ്ഞ് 39,728ല്‍ എത്തി. നിഫ്റ്റിക്ക് 290 പോയിന്റ് നഷ്ടപ്പെട്ട് 11,680ല്‍ എത്തി.
കഴിഞ്ഞ 10 ദിവസത്തിനിടയിലെ മികച്ച നേട്ടത്തിനിടെ നിഫ്റ്റി 2020 ജനുവരിയില്‍ തൊട്ട എക്കാലത്തെയും ഉയര്‍ന്ന നിലയായ 12430 പോയിന്റിനടുത്തു വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് ഓഹരി വിപണി കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണികളിലെ നഷ്ടവും ഐടി, ബാങ്ക്, ഫാര്‍മ ഓഹരികളിലെ ലാഭമെടുപ്പുമാണ് സൂചികകളെ ബാധിച്ചത്.
റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ കനത്ത നഷ്ടമാണ് ഇന്ന് നേരിട്ടത്. കെകെആറില്‍ നിന്നും പുതിയ നിക്ഷേപം നടത്തിയിട്ടും റിലയന്‍സ് ഇന്ന് വ്യാപാരത്തില്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
നിഫ്റ്റി 50 സൂചികയില്‍ എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ 2.60ശതമാനംമുതല്‍ 3.75ശതമാനംവരെ തകര്‍ച്ച നേരിട്ടു