2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പി. ജയരാജന്റെ പരാതിയില്‍ കെ.എം. ഷാജിക്കെതിരായ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി

പി. ജയരാജന്റെ പരാതിയില്‍ കെ.എം. ഷാജിക്കെതിരായ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.എം ഷാജിക്കെതിരായ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. പി.ജയരാജന്റെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. 2013ല്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജനെതിരെ പൊലീസ് ചുമത്തിയത് നിസാരവകുപ്പുകളാണെന്ന് ചൂണ്ടിക്കാണിച്ച് കെ.എം ഷാജി നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു കേസ്.

നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമെന്നും പൊലീസ് കുറ്റകൃത്യങ്ങളെ ഗൗരവമായി കണ്ട് കേസെടുക്കണമെന്നുമായിരുന്നു ഷാജി പറഞ്ഞത്. ഈ പ്രസ്താവന മാനഹാനി വരുത്തിയെന്നായിരുന്നു ജയരാജന്റെ പരാതി. എന്നാല്‍ എം.എല്‍.എ എന്ന നിലയില്‍ നിയമവാഴ്ച ഉറപ്പാക്കുന്ന പരാമര്‍ശങ്ങള്‍ തെറ്റല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

   

2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷററായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി. ജയരാജന്റെ വാഹനം പട്ടുവത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.