മുംബൈ: കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. ഇനി മുതല്‍ മുംബൈ എന്‍.സി.ബി ഓഫിസില്‍ ആഴ്ചയില്‍ ഹാജരാകേണ്ടതില്ല. ഡല്‍ഹിയിലെ അന്വേഷണ സംഘം വിളിപ്പിക്കുമ്പോള്‍ ഹാജരായാല്‍ മതി.
ബോംബെ ഹൈക്കോടതിയാണ് ആര്യന് ഇളവ് അനുവദിച്ചത്. നേരത്തെ എല്ലാ വെള്ളിയാഴ്ചയുമാണ് എന്‍സിബി ഓഫിസില്‍ ആര്യന്‍ ഖാന്‍ ഹാജരാകേണ്ടിയിരുന്നത്. ഇനി പ്രത്യേക അന്വേഷണസംഘം വിളിപ്പിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഹാജരാകണമെന്ന് ആര്യന്‍ ഖാനോട് കോടതി നിര്‍ദേശിച്ചു. ഇതുവരെ എന്‍.സി.ബി ഓഫിസിലേക്ക് പോകുമ്പോള്‍ മാധ്യമങ്ങള്‍ ചോദ്യങ്ങളുമായി പിന്തുടരുന്നുണ്ടായിരുന്നു.
അതുകൊണ്ട് തെന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അനുഗമിക്കേണ്ടിവരികയുംവേണം. കേസിന്റെ അന്വേഷണം ഡല്‍ഹിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതിനാല്‍ മുംബൈയിലെ ഓഫിസിലെത്തി എല്ലാ ആഴ്ചയും ഒപ്പുവെയ്ക്കണമെന്ന നിബന്ധനയില്‍ ഇളവു നല്‍കണമെന്ന് ആര്യന്‍ ഖാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു.
Comments are closed for this post.