2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുത്; ആര്യാടന്‍ ഷൗക്കത്തിന് കെ.പി.സി.സി വിലക്ക്

പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുത്; ആര്യാടന്‍ ഷൗക്കത്തിന് കെ.പി.സി.സി വിലക്ക്

മലപ്പുറം: ആര്യാടന്‍ ഷൗക്കത്തിന് വിലക്കേര്‍പ്പെടുത്തി കെ.പി.സി.സി. അച്ചടക്കസമിതി തീരുമാനമെടുക്കുംവരെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം. വിലക്ക് ലംഘിച്ച് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചത് അച്ചടക്കലംഘനം തന്നെ എന്ന് വ്യക്തമാക്കി കെ.പി.സി.സി ഷൗക്കത്തിന് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. ഈ കത്തിന് ആര്യാടന്‍ ഷൗക്കത്ത് മറുപടി നല്‍കിയ ശേഷമാകും അച്ചടക്ക സമിതി യോഗം ചേരുക.

അതേസമയം, പാര്‍ട്ടി നിര്‍ദേശം അനുസരിക്കുമെന്നാണ് ആര്യാടന്‍ ഷൗക്കത്ത് അറിയിക്കുന്നത്. വിലക്ക് ലംഘിച്ച് പരിപാടി നടത്തിയാല്‍ വിഭാഗീയ പ്രവര്‍ത്തനമായി കാണുമെന്ന് മുന്നറിയിപ്പ് നല്‍കി ആര്യാടന്‍ ഷൗക്കത്തിന് കെ.പി.സി.സി നേരത്തെ കത്ത് നല്‍കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News