2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വാട്‌സ്ആപ്പിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; അപ്‌ഡേഷന്‍ ഇങ്ങനെ

വാട്‌സ്ആപ്പിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; അപ്‌ഡേഷന്‍ ഇങ്ങനെ

വാട്‌സ്ആപ്പിലും എഐ സാന്നിധ്യം കൊണ്ടുവന്ന് മെറ്റ. ഓപ്പണ്‍ എഐയുടെ  DALL-E  അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് സമാനമാണ് ഈ ഫീച്ചര്‍. ചാറ്റ് എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്താന്‍ എഐ സ്റ്റിക്കറുകള്‍ ഉപകരിക്കുമെന്നാണ് മെറ്റ വിലയിരുത്തല്‍.

മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മെറ്റയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, ‘ലാമ 2ല്‍ നിന്നുള്ള സാങ്കേതികവിദ്യയും എമു എന്ന ഇമേജ് ജനറേഷനായുള്ള അടിസ്ഥാന മോഡലും ഉപയോഗിച്ച്, ആപ്പിന്റെ എഐ ടൂള്‍ ടെക്സ്റ്റ് പ്രോംപ്റ്റുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ ഒന്നിലധികം സവിശേഷവും ഉയര്‍ന്ന നിലവാരമുള്ളതുമായ സ്റ്റിക്കറുകളാക്കി മാറ്റുന്നു. നിലവില്‍ എല്ലാ വാട്‌സ്ആപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്. ഉപയോക്താക്കളുടെ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യുന്നത്. അയച്ചു കഴിഞ്ഞാല്‍, ഈ എഐ സ്റ്റിക്കറുകള്‍ സ്വയമേ സ്റ്റിക്കര്‍ ട്രേയില്‍ ദൃശ്യമാകും. എപ്പോള്‍ വേണമെങ്കിലും കോണ്‍ടാക്റ്റുകളുമായി ഷെയര്‍ ചെയ്യാനാകും. എഐ സ്റ്റിക്കറുകള്‍ ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. അതിനാല്‍ എഐ സ്റ്റിക്കറുകള്‍ സൃഷ്ടിക്കുന്നതിനായി ഉപയോക്താക്കള്‍ ഇംഗ്ലീഷില്‍ വിവരണങ്ങള്‍ നല്‍കണം. റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

 

   

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.