മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ലഹരിക്കടത്തു കേസില്‍ അറസ്റ്റില്‍. സൗവിക് ചക്രബര്‍ത്തിയെയാണ് നീണ്ട പത്തു മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം നാര്‍കോട്ടിക് കംട്രാള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാണ്ടയും അറസ്റ്റിലായിട്ടുണ്ട്.
സൗവികിന്റെ നിര്‍ദേശ പ്രകാരമാണ് മയക്കുമരുന്ന് സംഘടിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി ബസിത് പരിഹാര്‍ എന്‍.സി.ബിയോട് വെളിപ്പെടുത്തിയിരുന്നു. ബസിത് പരിഹാര്‍, അറസ്റ്റിലായ മറ്റൊരു പ്രതി സായിദ് വിലത്ര എന്നിവരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി സാമുവലും സമ്മതിച്ചു. ചോദ്യം ചെയ്യലിനിടെ സുശാന്തിനു മയക്കുമരുന്ന് നല്‍കിയതായി സൗവികും സമ്മതിച്ചതായി എന്‍.സി.ബി വൃത്തങ്ങള്‍ പറഞ്ഞു. (എന്‍.സി.ബി) നേരത്തെ ഇവരുടെ വീടുകള്‍ റെയ്ഡ് ചെയ്തിരുന്നു.
രാവിലെ ആറിന് തുടങ്ങിയ റെയിഡ് ഉച്ചയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് സൗവികിനെയും സാമുവലിനെയും എന്‍.സി.ബി കാര്യാലയത്തിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. റിയയുടെ വാട്‌സ് ആപ്പ് ചാറ്റില്‍ നിന്നാണ് മയക്കുമരുന്ന് കേസിന്റെ പിറവിയുണ്ടാകുന്നത്.
Comments are closed for this post.