ലഖ്‌നോ: യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ സ്വാമി പ്രസാദ് മൗര്യയ്ക്ക് അറസ്റ്റ് വാറന്റ്. 2014ലെ വിദ്വേഷ പ്രസംഗത്തിലാണ് കേസ്. കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാകാന്‍ മൗര്യയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. മതവിദ്വേഷം വളര്‍ത്തിയെന്ന കേസില്‍ ജനുവരി 24ന് കോടതിയില്‍ ഹാജരാകാനാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ അദ്ദേഹം മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ ആയിരുന്നു. ‘വിവാഹ സമയത്ത് ഗൗരി ദേവിയെയോ ഗണപതി ഭഗവാനെയോ ആരാധിക്കരുത്. ദലിതരെയും പിന്നാക്ക വിഭാഗക്കാരെയും തെറ്റിദ്ധരിപ്പിക്കാനും അടിമകളാക്കാനുമുള്ള സവര്‍ണ മേധാവിത്വ വ്യവസ്ഥിതിയുടെ ഗൂഢാലോചനയാണിത്’ എന്നതാണ് അദ്ദേഹം നടത്തിയ വിദ്വേഷ പരാമര്‍ശം.
ഇന്നലെയാണ് യോഗി മന്ത്രിസഭയിലെ മന്ത്രിയായ സ്വാമി പ്രസാദ് മൗര്യ രാജി വെച്ചത്. കൂടുതല്‍ മന്ത്രിമാരും എം.എല്‍.എമാരും തനിക്കൊപ്പം പാര്‍ട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു. മൗര്യ തന്റെ രാജിക്കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു.
ഇന്ന് വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ദാരാ സിങ് ചൗഹാനും രാജിവെച്ചു.
Comments are closed for this post.