മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. ഉക്രൈനില്‍ നിന്ന് അനധികൃതമായി കുട്ടികളെ റഷ്യയിലേക്ക് കടത്തിയതിനാണ് പുടിനെതിരെ അറസ്റ്റ് വാറണ്ട്. പുടിനെ കൂടാതെ റഷ്യയിലെ ബാലാവകാശ കമ്മിഷന്റെ പ്രസിഡന്‍ഷ്യല്‍ കമ്മിഷണറായ മരിയ അലക്‌സിയെവനയ്‌ക്കെതിരെയും വാറണ്ട് നല്‍കിയിട്ടുണ്ട്.
അതേസമയം, രാജ്യാന്തര കോടതിയെ അംഗീകരിക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം ചട്ടത്തില്‍ റഷ്യ കക്ഷിചേര്‍ന്നിട്ടില്ലെന്നും അതുകൊണ്ട് വാറണ്ട് ബാധിക്കില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖോര്‍വ പറഞ്ഞു.
എന്നാല്‍ ചരിത്രപരമായ നീക്കമെന്ന് ഉക്രൈന്‍ പ്രതികരിച്ചു. റഷ്യന്‍ ഭരണകൂടം കുറ്റവാളികളാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ അറസ്റ്റ് വാറണ്ടിലൂടെ സാധിച്ചുവെന്നും ഉക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ പറഞ്ഞു.
Comments are closed for this post.