ഹേഗ്: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിനെതിരെ അറസ്റ്റ് വാറന്റ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയാണ് പുടിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്. യുദ്ധക്കുറ്റങ്ങൾ ചുമത്തിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
റഷ്യൻ ചിൽഡ്രൻസ് റൈറ്റ് കമീഷണർ മരിയ ലവോവക്കെതിരെയും കോടതി വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. യുക്രെയ്നിൽ നിന്ന് റഷ്യയിലേക്ക് കുട്ടികളെ അനധികൃതമായി കടത്തിയതുൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങൾ ചുമത്തിയാണ് വാറന്‍റ്. യുക്രെയ്നിൽ 2022 ഫെബ്രുവരി 24 മുതൽ ഇത്തരം യുദ്ധക്കുറ്റങ്ങൾ നടക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ തങ്ങൾക്ക് മേൽ ആരോപിക്കപ്പെട്ട യുദ്ധക്കുറ്റങ്ങൾ റഷ്യ നിഷേധിച്ചു. അതേസമയം പ്രസിഡന്റിന് ഉൾപ്പെടെ നൽകിയ വാറന്റിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
Comments are closed for this post.