കൊച്ചി: പെരുമ്പാവൂരിലും കളമശ്ശേരിയിലും എന്‍.ഐ.എ പിടിയാലായ പശ്ചിമബംഗാള്‍ സ്വദേശികളുടെ അറസ്റ്റില്‍ നടുങ്ങിയത് കേരള പൊലിസ്. വര്‍ഷങ്ങളായി കേരളത്തില്‍ കഴിയുന്നവരെയാണ് അല്‍ഖൊയ്ദ തീവ്രവാദികളാണെന്നു പറഞ്ഞു എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇതൊന്നും കേരള പൊലിസ് അറിഞ്ഞതേയില്ല. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുത്തതും എന്‍.ഐ.എക്കു കൈമാറിയതും കേരള പൊലിസാണെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പൊലിസിന് എന്‍.ഐ.എ കൈമാറിയിരുന്നില്ലെന്നും വാര്‍ത്തകളുണ്ട്. രണ്ടുപേരെ പെരുമ്പാവൂര്‍ പൊലിസും ഒരാളെ ചേരാനല്ലൂര്‍ പൊലിസുമാണ് പിടികൂടിയത്.
എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചതുമില്ല. എന്നാല്‍ പിടിയാലയവര്‍ വര്‍ഷങ്ങളായി കേരളത്തില്‍ കഴിഞ്ഞുവരുന്നവരാണെന്നാണ് ഇപ്പോള്‍ കേരളത്തിലെ രഹസ്യാന്വേഷണവിഭാഗം പറയുന്നത്.
കേരള പൊലിസിനേയോ രഹസ്യാന്വേഷണ വിഭാഗത്തെയോ അറിയിക്കാതെയായിരുന്നു എന്‍.ഐ.എ ഓപറേഷന്‍. സംഘം ഇന്നലെ തന്നെ മൂന്ന് പേരേയും കസ്റ്റഡിയിലെടുത്തിരുന്നു. രാവിലെ മാധ്യമങ്ങള്‍ അറസ്റ്റ് വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ മാത്രമാണ് ഇക്കാര്യം സംസ്ഥാന പൊലിസ് അറിഞ്ഞത്. ഇന്നലെ അര്‍ധരാത്രി രണ്ട് മണിയോടെയാണ് എന്‍ഐഎ മൂവരേയും പിടികൂടുന്നത്. അതേ സമയം അറസ്റ്റ് വിവരം സംസ്ഥാന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും സ്ഥിരീകരിച്ചു.
പെരുമ്പാവൂരില്‍നിന്ന് അറസ്റ്റിലായ മൊഷറഫ് ഹുസൈന്‍ 10 വര്‍ഷമായി കേരളത്തിലുണ്ട്. പെരുമ്പാവൂരിലെ തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. മുര്‍ഷിദും നേരത്തെ പെരുമ്പാവൂരില്‍ തങ്ങിയിരുന്നു. അറസ്റ്റിന്റെ വിവരം പുറത്തു വന്നതിന് പിന്നാലെയാണ് കേരള പൊലിസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
പിടിയിലായവരിലെ മൊഷറഫ് ഹുസൈന്‍ പത്ത് വര്‍ഷമായി പെരുമ്പാവൂരില്‍ ജോലി ചെയ്തു വരികയാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. മറ്റു രണ്ട് പേരും അടുത്തകാലത്താണ് കേരളത്തിലേക്ക് എത്തിയതെത്രെ. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ശേഖരിച്ചു വരികയാണ്.
പെരുമ്പാവൂരില്‍ നിന്നാണ് മൊഷറഫ് ഹുസൈനെ പിടികൂടിയത്. മുര്‍ഷിദിനെ കളമശ്ശേരിക്ക് അടുത്ത വാടക കെട്ടിട്ടത്തില്‍ നിന്നും. മുര്‍ഷിദില്‍ നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും എന്‍.ഐ.എ പിടികൂടിയിട്ടുണ്ട്.
Comments are closed for this post.