2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഓള്‍ട്ട് ന്യൂസ് സ്ഥാപകന്‍ സുബൈറിന്റെ അറസ്റ്റ് സംഘ് പരിവാര്‍ നേതാക്കളുടെ വിദ്വേഷപ്രസംഗം പുറത്തുവിട്ടതിനു പിന്നാലെ; പ്രതിഷേധം വ്യാപകം

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ തുറന്നുകാട്ടുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ പ്രതിഷേധം രൂക്ഷം. മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലിസ് മുന്നറിയിപ്പില്ലാതെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത് 2018ലെ ട്വീറ്റ് വിദ്വേഷം വളര്‍ത്തുന്നുവെന്നാരോപിച്ചാണെന്നതാണ് വിചിത്രം.
എന്നാല്‍ സംഘ് പരിവാര്‍ നടത്തിയ വിദ്വേഷപ്രസംഗം പുറത്തുവിട്ടതിനു പിന്നാലെ സംഘ് പരിവാര്‍ സൈബര്‍ ആക്രമണം രൂക്ഷമാക്കിയതിനു പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നതെന്നതും കൂട്ടിവായിക്കണം. അതേ സമയം അറസ്റ്റിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
സംഘ് പരിവാര്‍ അടക്കമുള്ളവരുടെ വ്യാജവാര്‍ത്തകള്‍ക്കെതിരേ വസ്തുതാന്വേഷണം നടത്തി വാര്‍ത്തകളുടെ വാസ്തവം പുറത്തുവിട്ടിരുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായിരുന്നു ഓള്‍ട്ട് ന്യൂസ്.

അതേ സമയം വിദ്വേഷം തുറന്നു കാട്ടുന്നവര്‍ ബി.ജെ.പിക്കു ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സത്യത്തിന്റെ ഒരു ശബ്ദത്തെ അടിച്ചമര്‍ത്തിയാല്‍ ആയിരം ശബ്ദം ഉയര്‍ന്നുവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അതേ സമയം മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്നു സി.പി.എം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിനെ വിട്ടയക്കണമെന്നും സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്നു വൈകീട്ടാണ് മുഹമ്മദ് സുബൈറിനെ മുന്നറിയിപ്പില്ലാതെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ നോട്ടിസുപോലും നല്‍കാതെയായിരുന്നു അറസ്റ്റ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.