തിരുവനന്തപുരം: ട്രെയിനില്‍ മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സൈനികന്‍ അറസ്റ്റില്‍. മണിപ്പാല്‍ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസിലായിരുന്നു സംഭവം.
പത്തനംതിട്ട കടപ്ര സ്വദേശി പ്രതീഷ് കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരില്‍ സൈനികനായ ഇയാള്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. രാജധാനി എക്‌സ്പ്രസില്‍ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലാണ് പീഡനം നടന്നത്.
യുവതി ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. അപ്പര്‍ ബര്‍ത്തില്‍ ഇവര്‍ക്ക് ഒപ്പം കയറിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവര്‍ ഭര്‍ത്താവിനോട് വിവരം പറഞ്ഞു. ഇന്നലെ ഭര്‍ത്താവാണ് തിരുവനന്തപുരത്ത് പരാതി നല്‍കിയത്. ഇന്നലെ രാത്രി കടപ്രയിലെ വീട്ടിലെത്തി പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്ക് മദ്യം നല്‍കിയെന്ന് സൈനികന്‍ പൊലീസിനോട് സമ്മതിച്ചു. പീഡിപിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
Comments are closed for this post.