2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സ്വര്‍ണക്കവര്‍ച്ചയ്ക്ക് ഒത്താശ ചെയ്‌തെന്ന കേസ്: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കണ്ണൂര്‍: കരിപ്പൂരില്‍ കാരിയറുടെ ഒത്താശയോടെ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം തട്ടിയെടുത്തെന്ന കേസില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലിസ് അര്‍ജുന്‍ ആയങ്കിയെ കഴിഞ്ഞദിവസം രാത്രി അറസ്റ്റ് ചെയ്തത്.

ഇതേ കേസില്‍ സിപിഎം നഗരസഭ മുന്‍ കൗണ്‍സിലര്‍ മൊയ്തീന്‍കോയ ഉള്‍പ്പെടെ നാല് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി. കഴിഞ്ഞ വര്‍ഷം സ്വര്‍ണം തട്ടാനെത്തിയ അര്‍ജുന്‍ ആയങ്കിയുടെ സംഘത്തെ പിന്തുടര്‍ന്നവര്‍ അടക്കം അഞ്ചുപേര്‍ രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. ഈ വര്‍ഷം ജൂണില്‍ ഇയാളെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം(കാപ്പ) പ്രകാരം നാടുകടത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.