തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി.ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരേ ഷുക്കൂറിന്റെ മാതാവ് കോടതിയില്‍. കൊലപാതകത്തില്‍ പി. ജയരാജനും ടി.വി രാജേഷിനുമെതിരെ തെളിവുകളുണ്ടെന്ന് ആതിഖ കോടതിയെ അറിയിച്ചു.
പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളിയായതിന് സാക്ഷികളുണ്ട്. 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നു കുറ്റപത്രത്തില്‍ തെളിവുണ്ട്. അതിനാല്‍ വിടുതല്‍ ഹരജി തള്ളണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി. ജയരാജന്‍, ടി.വി രാജേഷ് എന്നിവര്‍ വിടുതല്‍ ഹരജി നല്‍കിയത്.
2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷററായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി. ജയരാജന്റെ വാഹനം പട്ടുവത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം.
Comments are closed for this post.