2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അച്ചടക്കരാഹിത്യവും അക്കാദമിക് നിലവാരത്തകര്‍ച്ചയും വച്ചുപൊറുപ്പിക്കാനാവില്ല: ഗവര്‍ണര്‍

തിരുവനന്തപുരം: അച്ചടക്കരാഹിത്യവും അക്കാദമിക് നിലവാരത്തകര്‍ച്ചയും വച്ചുപൊറുപ്പിക്കാനാവില്ലെന്നും കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നടപടിയില്‍ ഖേദവും വേദനയുമുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളുടെ ചാന്‍സലറായി തുടരുന്ന കാര്യം ആലോചിക്കാന്‍ കുറച്ച് സമയം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. സര്‍വകലാശാലകളില്‍ ഒരു തരത്തിലുള്ള ഇടപെടലുകളും സമ്മതിക്കില്ല. കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നടപടിയില്‍ ഖേദവും വേദനയുമുണ്ട്. ഗവര്‍ണര്‍ പറഞ്ഞു. ഇടുക്കിയിലെ കാംപസ് കൊലപാതകം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിദ്യാസമ്പന്നമായ സമൂഹത്തിന് യോജിച്ചതല്ല ഇത്തരം കൊലപാതകം. സര്‍വകലാശാലകള്‍ ഭാവി തലമുറയെ വാര്‍ത്തെടുക്കാനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.