2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രണ്ട് ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു

രണ്ട് ഓര്‍ഡിനന്‍സുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായുള്ള തര്‍ക്കം മൂര്‍ഛിച്ചിരിക്കേയാണ് ഗവര്‍ണ്ണര്‍ മാലിന്യ നിര്‍മാര്‍ജന നിയമ ഭേദഗതി ഓര്‍ഡിനന്‍സുകളില്‍ ഒപ്പിട്ടത്.എട്ടിലേറെ ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെയും മന്ത്രിസഭയുടേയും തീരുമാനങ്ങളനുസരിച്ച് പ്രവര്‍ത്തിക്കേണ്ടയാളാണ് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.ഒപ്പിടാനുള്ള എട്ടില്‍ ഏഴ് ബില്ലുകള്‍ ഗവര്‍ണ രാഷ്ട്രപതിക്കയച്ചിരുന്നു. ഇതു കൂടാതെ വിവിധ ഓര്‍ഡിനന്‍സുകളിലും ഒപ്പിടാനുണ്ട്. ഇതില്‍ രണ്ടെണ്ണത്തിലാണ് ഇന്ന് ഒപ്പിട്ടിരിക്കുന്നത്.

Content Highlights:arif muhammad khan signed two ordinances


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.