2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

3000 രൂപയെച്ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ യുവാവിനെ കുത്തിക്കൊന്നു

3000 രൂപയെച്ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ യുവാവിനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും അരുംകൊല. തെക്കന്‍ ഡല്‍ഹിയിലെ ടിഗ്രി മേഖലയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സംഗം വിഹാര്‍ നിവാസി 21 കാരനായ യൂസഫ് അലിയാണ് മരിച്ചത്. 3000 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് സംഭവം. ഒന്നിലധികം തവണ കുത്തേറ്റ അലിയെ ബത്ര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷയ്ക്കാനായില്ല. അക്രമി അലിയെ കുത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഷാരൂഖ് എന്നൊരാളില്‍ നിന്ന് മകന്‍ 3000 രൂപ കടം വാങ്ങിയിരുന്നതായി അലിയുടെ പിതാവ് സാഹിദ് അലി മൊഴി നല്‍കി. ഈ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ അലിയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പിതാവ് ആരോപിച്ചു. സംഗം വിഹാറിലെ കെ2 ബ്ലോക്കിലെ താമസക്കാരനായ ഷാരൂഖിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.