ബ്യൂണസ് ഐറിസ്: ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായ അര്‍ജന്റീന, ലോകകപ്പ് നേട്ടത്തിനു ശേഷമുള്ള രണ്ടാം സൗഹൃദ മത്സരത്തിനായി കളത്തില്‍. പുലര്‍ച്ചെ 5 മണിക്ക് തുടങ്ങുന്ന കളിയില്‍ കുറസാവോയാണ് എതിരാളി. മത്സരത്തില്‍ ഒരു ഗോള്‍ നേടിയാല്‍ ലിയോണല്‍ മെസിക്ക് അന്താരാഷ്ട്ര കരിയറില്‍ 100 ഗോള്‍ തികയ്ക്കാം. ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദതിമിര്‍പ്പിലാണ് അര്‍ജന്റീന. പനാമക്കെതിരെ കളത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ ആസ്വാദിച്ച് കളിച്ച മെസ്സിയും സംഘവും എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയവും സ്വന്തമാക്കി.
ഇനി എതിരാളി കുറസാവോയാണ്. ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ മത്സരമെന്ന പ്രത്യേക കൂടിയുണ്ട് ഈ കളിക്ക്. 86ാം റാങ്കുകാരാണ് കുറസവോ. ഈ സൗഹൃദ മത്സരത്തില്‍ ആരാധകര്‍ ഒരിക്കല്‍ കൂടി മെസിയെ ഉറ്റ് നോക്കും. ആ കാലില്‍ നിന്ന് ഒരു ചരിത്ര ഗോള്‍ പിറക്കുന്നതും കാത്ത്. അന്താരാഷ്ട്ര കരിയറിലെ നൂറ് ഗോള്‍ നേട്ടത്തിലെക്ക് മസിക്ക് ഒറ്റ ഗോള്‍ കൂടി മതി. 173 മത്സരങ്ങളില്‍ നിന്നാണ് മെസി 99 ഗോള്‍ നേടിയത്. പനാമയ്‌ക്കെതിരെ ലോകകപ്പ് ഫൈനലില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയവരെയാണ് കോച്ച് ലയണല്‍ സ്‌കലോണി അണിനിരത്തിയത്.
പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇറാന്റെ അലി ദേയി എന്നിവര്‍ മാത്രമാണ് രാജ്യാന്തര ഫുട്‌ബോളില്‍ 100 ഗോള്‍ എന്ന നാഴിക്കക്കല്ല് പിന്നിട്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 198 മത്സരങ്ങളില്‍ 122 ഗോളും അദി ദേയി 148 മത്സരങ്ങളില്‍ നിന്ന് 109 ഗോളും ആണ് രാജ്യാന്തര വേദിയില്‍ സ്വന്തമാക്കിയത്.
Comments are closed for this post.