
ലാഹോര്‍: ഖത്തര്‍ നയതന്ത്ര പ്രശ്നത്തില്‍ പാകിസ്താന്റെ നിലപാട് തേടി സഊദി അറേബ്യ. നിങ്ങള്‍ ഞങ്ങളോടൊപ്പമാണോ അതോ ഖത്തറിനോടൊപ്പമാണോയെന്ന് സല്മാന് രാജാവ് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനോട് ചോദിച്ചു.
ഖത്തര്‍ പ്രതിസന്ധിയില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഇന്ന് സഈദിയിലെത്തിയ നവാസ് ശരീഫിനോടാണ് രാജാവിന്റെ ചോദ്യം. എന്നാല്‍ വിഷയത്തില്‍ ആരുടെയും ഒപ്പം ചേരില്ലെന്ന് നവാസ് ശരീഫ് പ്രതികരിച്ചു. മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കുന്ന ഒരു കാര്യത്തിനും പാകിസ്താന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നത്തില്‍ അയവുവരുത്താന്‍ പാകിസ്താന് ഇടപെടും. അതിനായി ഖത്തര്‍, കുവൈത്ത്, തുര്‍ക്കി രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.