2023 September 28 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അടുക്കള മാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ..

അടുക്കള മാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ..

ഭക്ഷണപദാര്‍ഥങ്ങള്‍ പാചകം ചെയ്യുന്ന സ്ഥലമാണല്ലോ അടുക്കള. എപ്പോഴും ഭംഗിയായും വൃത്തിയായും സൂക്ഷിക്കേണ്ട ഇടമാണിത്. അടുക്കളയിലെ വൃത്തിയില്ലായ്മയിലൂടെ പല രോഗങ്ങളും പിടിപെട്ടേക്കാം. നമ്മളെല്ലാവരും പലപ്പോഴും പരാജയപ്പെടുന്നത് അടുക്കളയിലെ മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്ന കാര്യത്തിലാണ്. ശരിയായ മാലിന്യ നിര്‍മാര്‍ജനം വൃത്തിയുള്ളതും ഭംഗിയുള്ളതുമാക്കി അടുക്കള നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതിനായുള്ള കുറച്ച് ടിപ്‌സാണ് ഇനി പറയുന്നത്.

1.ഡിസ്‌പോസല്‍ ബിന്നുകള്‍ സജ്ജീകരിക്കുക

നിങ്ങളുടെ അടുക്കള സജ്ജീകരിക്കുമ്പോള്‍ തന്നെ ഡിസ്‌പോസല്‍ ബിന്നുകള്‍ സൂക്ഷിക്കാന്‍ ഒരു സ്ഥലം ഒരു സ്ഥലം പ്രത്യേകം കണ്ടെത്തുക. ഇത് ഭക്ഷണം പാചകം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ സ്ഥലത്തു നിന്ന് കുറച്ചകലെയായിരിക്കാന്‍ ശ്രദ്ധിക്കണം. ഒറ്റ നോട്ടത്തില്‍ ആരുടെയും ശ്രദ്ധയില്‍പെടാത്ത ഒരിടത്തായിരിക്കുന്നതാണ് ഉത്തമം. വെസ്റ്റ് ബിന്നുകള്‍ അടുക്കളുടെ ഭംഗി കുറയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

  1. ശരിയായ ബിന്നുകള്‍ തെരഞ്ഞെടുക്കുക.

വ്യത്യസ്ത തരം മാലിന്യങ്ങള്‍ക്കായി ശരിയായ തരം ബിന്‍ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. സാധാരണയായി, രണ്ട് ബിന്നുകളാണ് ആവശ്യമുള്ളത്. ഒന്ന് ഉണങ്ങിയമാലിന്യത്തിനും മറ്റൊന്ന് നനഞ്ഞവയ്ക്കും. മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നത് ശരിയായ സംസ്‌കരണത്തിന് സഹായിക്കുന്നു.

  1. വേയ്റ്റ്ബിന്‍ ഒരിക്കലും തുറന്നിടരുത്

വേസ്റ്റ് ബിന്നുകള്‍ തുറന്നിടുന്നത് ദുര്‍ഗന്ധം പരത്തുമെന്നതിനാല്‍ മൂടിയുള്ള വേസ്റ്റ് ബിന്നുകള്‍ തെരഞ്ഞെടുക്കുക. മാത്രമല്ല, അവ പലതരത്തിലുള്ള കീടാണുക്കള്‍, പ്രാണികള്‍, ഈച്ചകള്‍ എന്നിവയുടെ പ്രജനന കേന്ദ്രമായി മാറുന്നു. ഇത് വളരെ അപകടകരമാണ്.

  1. പതിവായി മാലിന്യം സംസ്‌കരിക്കുക

ദിവസേന വേസ്റ്റ്ബിന്നിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുക. നിങ്ങളുടെ മേഖലയില്‍ മാലിന്യസംസ്‌കരണത്തിനായുള്ള സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കുക.

  1. വേസ്റ്റ്ബിന്നുകള്‍ അണുവിമുക്തമാക്കുക

കീടാണുക്കളുടെ പ്രജനന കേന്ദ്രമാണ് വേസ്റ്റ്ബിന്നുകള്‍. ഇത് അടുക്കളയിലെ മുഴുവന്‍ വൃത്തിയേയും ബാധിക്കുന്നു. വൃത്തിഹീനമായ അടുക്കളയില്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. അതിനാല്‍ അടുക്കളയും വേസ്റ്റ്ബിന്നുകളും കൃത്യമായ ഇടവേളയില്‍ അണുവിമുക്തമാക്കുക.

  1. മാലിന്യം പരമാവധി കുറയ്ക്കുക

മാലിന്യം ഉണ്ടാവുമ്പോഴല്ലേ അത് സംസ്‌കരിക്കേണ്ട ആവശ്യമുണ്ടാവുകയുള്ളൂ.. ഭക്ഷണസാധനങ്ങള്‍ വേസ്റ്റാക്കാതിരുന്നതാല്‍ അത്തരത്തിലുള്ള മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കാന്‍ സാധിക്കും. മാലിന്യ സംസ്‌കരണം എളുപ്പമാവുകയും ചെയ്യും.

ശ്രദ്ധാപൂര്‍വമുള്ള അടുക്കള പരിചരണം ആരോഗ്യത്തോടെയിരിക്കാനുള്ള ഒരു വഴിയാണ്.

are-you-tossing-the-kitchen-waste-safely?-dos-and-don’ts-on-garbage-disposal


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.