2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വെറും വയറ്റില്‍ ചായ കുടിക്കുന്നവര്‍ ജാഗ്രതൈ.. പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ട്..

വെറും വയറ്റില്‍ ചായ കുടിക്കുന്നവര്‍ ജാഗ്രതൈ.. പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ട്..

ഒരു കപ്പ് ചൂട് ചായ കുടിച്ച് ദിവസം തുടങ്ങുന്നതാണ് മലയാളികളുടെ ശീലം. പ്രഭാതകൃത്യങ്ങള്‍ നിറവേറ്റണമെങ്കില്‍ പോലും ചായ വേണമെന്ന അവസ്ഥ! എന്തിനേറെ പറയുന്നു, പത്രം വായിക്കുമ്പോഴും പ്രഭാത ഭക്ഷണം കഴിക്കുമ്പോഴും മാനസിക പിരിമുറുക്കം കൂടുമ്പോഴും ജോലിസമയത്തെ ഇടവേളകളിലും വൈകുന്നേരങ്ങളിലും എല്ലാം മലയാളിക്ക് ചായ നിര്‍ബന്ധമാണ്.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള സുഖപ്രദമായ പാനീയമാണ് ചായ. പ്രതിരോധശേഷിയും മെറ്റബോളിസവും വര്‍ധിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് എത്രപേര്‍ക്കറിയാം? ഇത് പല രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഒഴിഞ്ഞ വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ ഉത്തേജിപ്പിക്കും. ഇത് ദഹനക്കുറവിനും വയറിനെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. കൂടാതെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും. കഫീന് അകത്ത് ചെല്ലുന്നത് വഴി ഹോര്‍മോണ്‍ അളവ് കൂട്ടും.

രാവിലെ ചായ കുടിക്കുന്നതിലൂടെ വായിലെ ബാക്ടീരിയ കുടലിലേക്ക് എത്തുന്നതിന് ഇടയാക്കും. ഇത് ഉപാപചയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ദഹനക്കേടിനും നെഞ്ചെരിച്ചിലും കാരണമാവുകയും ചെയ്യു

രാവിലെ ചായ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ പ്രഭാതഭക്ഷണ ശേഷമോ അല്ലെങ്കില്‍ ചില ലഘുഭക്ഷണങ്ങളോടൊപ്പമോ നിങ്ങള്‍ക്ക് ചായ കുടിക്കാം. വെറും വയറ്റില്‍ ചായ കുടിക്കുന്നത് ഒഴിവാക്കുന്നത് ആരോഗ്യത്തെ മെച്ചപ്പടുത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.