ഗാന്ധിനഗര്‍: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാള്‍
ഗുജറാത്തിലെ അക്രമത്തിനിരകളായ ദലിതരെ സന്ദര്‍ശിച്ചു. ആക്രമിക്കപ്പെട്ടവര്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്ന് കെജ് രിവാള്‍ പറഞ്ഞു.ദലിത് വിരുദ്ധ സര്‍ക്കാറാണ് ഗുജറാത്തിലേതെന്നും അദ്ദേഹം പറഞ്ഞു.
ദളിത് വിഭാഗക്കാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും എഎപി തീരുമാനിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ തന്നെ സംഘ്പരിവാര്‍ ബന്ധമുള്ള ഗോരക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ ദലിതര്‍ക്കെതിരായ അക്രമം കേന്ദ്രത്തിനെതിരായ ആയുധമാക്കാനാണ് എഎപി ശ്രമിക്കുന്നത്.
Comments are closed for this post.