തിരുവനന്തപുരം: നഴ്‌സിങ് സ്‌കൂളില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് പി.എസ്.സി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അട്ടപ്പാടിയിലെ ആദിവാസി യുവതി ആരതിക്ക് ആശ്വാസം. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക് നടത്തുന്ന അഭിമുഖത്തിലേക്ക് ആരതിക്ക് ഒരവസരം നല്‍കാന്‍ പി.എസ്.സി തീരുമാനിച്ചു. സര്‍ട്ടിഫിക്കറ്റ് വിട്ടുകിട്ടിയ കാര്യം അറിയിച്ചതിനെതുടര്‍ന്നാണ് പി.എസ്.സി ആരതിയെ അഭിമുഖത്തിന് വിളിച്ചത്.
ബോണ്ട് വ്യവസ്ഥ ലംഘിച്ചതിനാല്‍ കരാര്‍ പ്രകാരം നഴ്‌സിങ് കോളജില്‍ 50,000 രൂപ കെട്ടിവയ്‌ക്കേണ്ടതുണ്ട്. ഈ തുക നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ആരതിക്ക് രേഖാപരിശോധനയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്.
Comments are closed for this post.