2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം; അറബ് നേതാക്കള്‍ ലണ്ടനിലെത്തി

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്ത് രണ്ടാമന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് അറബ് നേതാക്കള്‍ ലണ്ടനിലെത്തി. പ്രത്യേക ക്ഷണിതാക്കളായ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളും ഭരണകര്‍ത്താക്കളുമാണ് ബ്രിട്ടനിലെത്തിയത്. ഇന്ന് രാത്രിയാണ് സംസ്‌കാരം.

കുവൈത്ത് കിരീടാവകാശി മിഷല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, ബഹ്‌റയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ മുഅസ്സം, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി, ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല, തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കവോസോഗ്‌ലു തുടങ്ങിയവര്‍ ലണ്ടനിലെത്തിയിട്ടുണ്ട്.

ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രാജ്ഞിയാണ് എലിസബത്ത് രണ്ടാമന്‍. 70 വര്‍ഷം രാജ്യത്തെ നയിച്ച അവര്‍ 96ാം വയസ്സിലാണ് വിടവാങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 2,000 വിശിഷ്ടാതിഥികളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.