2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോല്‍പന്ന കയറ്റുമതിയില്‍ ഒന്നാമതെത്തി ഇന്ത്യ

സാവോപോളോ: അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോല്‍പന്ന കയറ്റുമതിയില്‍ ഒന്നാമതെത്തി ഇന്ത്യ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം.

15 കൊല്ലത്തിനിടെ ഇതാദ്യമായാണ് അറബ് ലീഗ് രാജ്യങ്ങളുടെ മുഖ്യവ്യാപാര പങ്കാളിയായ ബ്രസീല്‍ പിന്നിലാകുന്നത്. കൊവിഡ് മഹാമാരി ചരക്കുനീക്കത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്ന് അറബ്ബ്രസീല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വാര്‍ത്തയോട് പ്രതികരിച്ചു.

ബ്രസീലിനുള്ള ഭൂമിശാസ്ത്രപരമായ ദൂരം കോവിഡ് കാലത്തെ ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ബ്രസീലിന്റെ 15 കൊല്ലം നീണ്ട കുത്തകയാണ് അവസാനിച്ചത്്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.