
റിയാദ്: സഊദിക്കെതിരെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണ ശ്രമം നടന്നുവെന്നും എന്നാൽ, അവ തകർത്തതായും സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന അറിയിച്ചു. സഊദി അറേബ്യയുടെ തെക്കൻ പ്രദേശങ്ങൾ ലക്ഷ്യമാക്കിയാണ് രണ്ട് ആയുധ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലും എത്തിയത്. യമനിലെ ഇറാൻ അനുകൂല ഹൂതികളാണ് സംഭവത്തിന് പിന്നിലെന്നും രാജ്യത്തെ പൗരന്മാരെയും ഭൂമിയെയും സംരക്ഷിക്കാൻ പ്രതിരോധ സേന സജ്ജമാണെന്നും അറബ് സഖ്യ സേന അറിയിച്ചു.
രാജ്യത്തിന്റെ തെക്കൻ മേഖലയിലെ സിവിലിയന്മാരെ ലക്ഷ്യമാക്കി യെമന്റെ സഅദാ ഗവർണറേറ്റിൽ നിന്ന് തീവ്രവാദ ഹൂത്തി മിലിഷിയ ആസൂത്രിതമായും മനഃപൂർവ്വമായും വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വെള്ളിയാഴ്ച വൈകുന്നേരം സഖ്യസേന തകർത്തതായി സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി പ്രസ്താവാനായിൽ പറഞ്ഞു.
വെള്ളിയാഴ്ച സഊദി അറേബ്യയെ ലക്ഷ്യമിട്ട് നടന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് മിസൈൽ ആക്രമണം. ഹൂതികൾ വിക്ഷേപിച്ച രണ്ട് സായുധ ഡ്രോണുകളെ അറബ് സഖ്യം തകർത്തിരുന്നു.
Comments are closed for this post.