2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അറബ് സഖ്യ സേന തുടർച്ചയായ രണ്ടാം ദിവസവും യമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി

    റിയാദ്: യമനിലെ വിമതരായ ഹൂതികൾക്കെതിരെ തുടർച്ചയായ രണ്ടാം ദിവസവും അറബ് സഖ്യ സേന വ്യോമാക്രമണം നടത്തി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാന നഗരിയായ സൻആയിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് വ്യോമാക്രമണങ്ങൾ നടത്തിയത്. ഞായാറാഴ്ച രാവിലെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന നടത്തിയ ആക്രമണത്തിൽ അൽ ദുലൈമി സൈനിക കേന്ദ്രത്തിലെ ഡ്രോണുകൾ നശിച്ചതായി അറബ് സഖ്യ സേനയെ ഉദ്ധരിച്ച് അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്‌തു.

    ഹൂതികൾ സഊദിക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണുകളും മിസൈലുകളും നിർമ്മിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെയാണ് അറബ് സഖ്യ സേന സൈനിക നീക്കം ആരംഭിച്ചത്. തലസ്ഥാന മേഖലയിലെ മറ്റ് സൈനിക കേന്ദ്രങ്ങളും റിപ്പബ്ലിക്കൻ ഗാർഡിന്റെ മുൻ കമാൻഡ് സെന്റർ ഉൾപ്പെടെയുള്ളവരുടെ ഹൂതികളുടെ ശക്തി കേന്ദ്രമായ പ്രാന്തപ്രദേശങ്ങളെയും അറബ് സഖ്യ സേന ലക്ഷ്യമിട്ടതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച്ച രാവിലെയും സൈനിക കേന്ദ്രങ്ങൾക്ക് നേരെ സഖ്യ സേന ശക്തമായ വ്യോമാക്രണങ്ങൾ നടത്തിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.