സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ വിവര സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിനിമയങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. നമ്മുടെ ദിനേനയുള്ള പ്രവര്‍ത്തികളെല്ലാം കുറച്ച് കൂടി ആയാസരഹിതമാക്കാനും ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്താനും സ്മാര്‍ട്ട് ഫോണുകള്‍ സഹായകരമാണ്.മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട് ഫോണുകളില്‍ നാം വ്യത്യസ്ഥമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ആശയവിനിമയത്തിന് മുതല്‍ സിനിമകള്‍ ആസ്വദിക്കുന്നത് വരെയുള്ള വ്യത്യസ്ഥമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകളാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ നാം ഉപയോഗിക്കുന്ന ആപ്പുകള്‍ നമ്മില്‍ ഭൂരിഭാഗം പേരും സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യാറില്ല. എന്തെങ്കിലും പ്രധാനപ്പെട്ട ഫീച്ചറുകള്‍ വരുമ്പോഴോ, അല്ലെങ്കില്‍ ബഗ്ഗുകള്‍ പെരുകി ഒട്ടും ഉപയോഗിക്കാന്‍ സാധിക്കാതെ വരുമ്പോഴോ മാത്രമാണ് നാം സാധാരണയായി ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ ആപ്പുകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാത്തത് മൂലം നിരവധി പ്രശ്‌നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ആപ്പ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍
1, ഡേറ്റാ സുരക്ഷ: നമ്മുടെ ഫോണില്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്ന ആപ്പുകള്‍ പല വിധത്തിലുള്ള സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്, എന്നാല്‍ ഏതെങ്കിലും തരത്തില്‍ ഡേറ്റ മറ്റ് സോഴ്‌സുകളിലേക്ക് പോകാന്‍ ഇടയായാല്‍ ആപ്പ് നിര്‍മ്മാതാക്കള്‍ അപ്‌ഡേഷന്‍ വഴി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാറുണ്ട്, എന്നാല്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈയ്യിലെത്തിച്ചേര്‍ന്നേക്കാം.
2, ഫോണിന്റെ പെര്‍ഫോമന്‍സിനെ ബാധിച്ചേക്കാം
ആപ്പ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ അത് കൂടുതല്‍ അനായാസകരമായി ഉപയോഗിക്കാന്‍ സാധിക്കും. ബഗ്ഗുകള്‍, ബാറ്ററി ഡ്രെയ്‌നിങ് പ്രശ്‌നങ്ങള്‍, ആപ്പിലെ കുഴപ്പങ്ങള്‍ തുടങ്ങിയവ പരിഹരിച്ച് മെച്ചപ്പെട്ട പെര്‍ഫോമന്‍സ് കൈവരിക്കാന്‍ അപ്‌ഡേഷനിലൂടെ സാധിക്കുന്നതാണ്.
ഇതിനപ്പുറം സെക്യൂരിറ്റി പാച്ചുകള്‍, പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പതിപ്പുകള്‍ തുടങ്ങിയവയൊക്കെ കൃത്യമായി ലഭിക്കണമെങ്കില്‍ നാം അപ്‌ഡേഷന്‍ യഥാസമയത്ത് നടത്തേണ്ടതാണ്.
Content Highlights:Apps on the phone don’t update; You are in danger
Comments are closed for this post.